X

ലൈംഗിക പീഡന കേസ്: ജെഎന്‍യു അധ്യാപകന്‍ പ്രൊഫ.അതുല്‍ ജോഹ്‌റി അറസ്റ്റില്‍

ജോഹ്‌റിയെ ജോലിയില്‍ നിന്ന് പുറത്താക്കാനും അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്.

ലൈംഗിക പീഡന കേസില്‍ പ്രതിയായ ജെഎന്‍യു അധ്യാപകന്‍ പ്രൊഫ.അതുല്‍ ജോഹ്‌റിയെ അറസ്റ്റ് ചെയ്തു. ജോഹ്‌റിയെ ജോലിയില്‍ നിന്ന് പുറത്താക്കാനും അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്. എന്നാല്‍ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായി അടുപ്പം പുലര്‍ത്തുന്ന അധ്യാപകനെ സര്‍വകലാശാല അധികൃതര്‍ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

പത്ത് വിദ്യാര്‍ത്ഥിനികളാണ് പ്രൊഫ.അതുല്‍ ജോറിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. “ജോഹ്‌റി ഹടാവോ, ബേടി ബച്ചാവോ” എന്നൊരു മുദ്രാവാക്യം തന്നെ പ്രചാരണ കാംപെയിനായി വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയിരുന്നു. വസന്ത്കുഞ്ജ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ പൊലീസും പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടിയിരുന്നു. മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പാണ് ഡല്‍ഹി പൊലീസ് ജോഹ്രിയുടെ ല്‍േ ചുമത്തിയിരിക്കുന്നത് എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

This post was last modified on March 20, 2018 6:27 pm

Related Post
Leave a Comment