X

രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാവുക സംഘടനാതിരഞ്ഞെടുപ്പിനു ശേഷം

സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബറില്‍ പൂര്‍ത്തിയാകും

കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം 2018 തുടക്കത്തിലാകുമെന്ന്
സൂചന.ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, നിയസഭകളിലേക്കുളള തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ സ്ഥാനാരോഹണം ഉണ്ടാകൂ. അതെസമയം, സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 31 വരെ സമയമുണ്ടെന്നും പാര്‍ട്ടി വക്താവ് അജയ് മാക്കന്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ പറഞ്ഞു.

2013 ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായത്. രാഹുല്‍ അദ്ധ്യക്ഷനാകണമെന്ന പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും രാഹുല്‍ തയ്യാറായിരുന്നില്ല. എന്നാല്‍ രാഹുല്‍ അദ്ധ്യക്ഷനാവുമെന്ന് സോണിയാഗാന്ധി സൂചന നല്‍കിയിരുന്നു. അതിനിടെ അദ്ധ്യക്ഷനാകുന്നതെപ്പോള്‍ എന്ന ചോദ്യത്തിന് ‘ സംഭവിക്കേണ്ടത് സംഭവിക്കേണ്ടപ്പോള്‍ സംഭവിക്കുമെന്നായിരുന്നു.’

This post was last modified on October 29, 2017 9:48 am