X

“കണ്‍ഗ്രാജുലേഷന്‍സ് അമിത് ഷാ ജി, താങ്കളുടെ ബാങ്ക് എറ്റവും കൂടുതല്‍ അസാധു നോട്ടുകള്‍ മാറ്റിയതിന്”: രാഹുല്‍ ഗാന്ധി

നോട്ട് നിരോധനത്തിന് ദുരിതം അനുഭവിച്ച് ജീവിക്കുന്ന, സാമ്പത്തികമായി തകര്‍ന്ന കോടിക്കണക്കിന് ഇന്ത്യക്കാര്‍ താങ്കളുടെ ഈ നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു - രാഹുല്‍ ട്വീറ്റ് ചെയ്തു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്ക് രാജ്യത്ത് ഏറ്റവുമധികം അസാധു നോട്ടുകള്‍ മാറ്റിയതായി വാര്‍ത്ത വന്നതിന് പിന്നാലെ അമിത് ഷായെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിനന്ദനങ്ങള്‍ അമിത് ഷാ ജി, താങ്കള്‍ ഡയറക്ടറായ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്ക് രാജ്യത്ത് ഏറ്റവുമധികം പഴയ നോട്ടുകള്‍ മാറി ഒന്നാം സ്ഥാനം നേടിയത്. അഞ്ച് ദിവസത്തിനുള്ളില്‍ 750 കോടി രൂപയുടെ നോട്ടുകള്‍. നോട്ട് നിരോധനത്തിന് ദുരിതം അനുഭവിച്ച് ജീവിക്കുന്ന, സാമ്പത്തികമായി തകര്‍ന്ന കോടിക്കണക്കിന് ഇന്ത്യക്കാര്‍ താങ്കളുടെ ഈ നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു – രാഹുല്‍ ട്വീറ്റ് ചെയ്തു.

This post was last modified on June 22, 2018 6:29 pm

Related Post
Leave a Comment