X

സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാലിന് തടവില്‍ നിന്ന് മോചനം

വിദേശ നിക്ഷേപകരുടെ ആശങ്കകള്‍ കണക്കിലെടുത്താണ് വലീദ് അടക്കുള്ളവരെ മോചിപ്പിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചതെന്നാണ് സൂചന. അഴിമതി വിരുദ്ധ വേട്ട തല്‍ക്കാലം മരവിപ്പിച്ച് കൂടുതല്‍ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ക്ക് ഊന്നല്‍ കൊടുക്കാനാണ് തീരുമാനം.

കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ അഴിമതി വിരുദ്ധ വേട്ടയില്‍ പിടിയിലായ സൗദി രാജകുമാരനും ശതകോടീശ്വരനുമായ അല്‍ വലീദ് ബിന്‍ തലാലിന് തടവില്‍ നിന്ന് മോചനം. റിയാദിലെ ആഡംബര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടണിലാണ് അല്‍ വലീദ് അടക്കമുള്ള രാജകുടുംബാംഗങ്ങളേയും ഉദ്യോഗസ്ഥരേയും കഴിഞ്ഞ നവംബര്‍ നാല് മുതല്‍ തടവില്‍ പാര്‍പ്പിച്ചിരുന്നത്. അറ്റോണി ജനറലുമായി സാമ്പത്തിക കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷമാണ് അല്‍ വലീദിനെ മോചിപ്പിച്ചിരിക്കുന്നതെന്ന് സൗദി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദിയുടെ വാറന്‍ ബഫറ്റ് എന്നാണ് ആഗോളതലത്തില്‍ ശ്രദ്ധേയനായ പ്രമുഖ വ്യവസായി ആയ അല്‍ വലീദ് അറിയപ്പെടുന്നത്. ട്വിറ്റര്‍, ആപ്പിള്‍, ലിഫ്റ്റ് തുടങ്ങിയ കമ്പനികളിലെല്ലാം ഓഹരി പങ്കാളിത്തമുള്ള കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയുടെ ചെയര്‍മാനാണ് അദ്ദേഹം. വിദേശ നിക്ഷേപകരുടെ ആശങ്കകള്‍ കണക്കിലെടുത്താണ് വലീദ് അടക്കുള്ളവരെ മോചിപ്പിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചതെന്നാണ് സൂചന. അഴിമതി വിരുദ്ധ വേട്ട തല്‍ക്കാലം മരവിപ്പിച്ച് കൂടുതല്‍ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ക്ക് ഊന്നല്‍ കൊടുക്കാനാണ് തീരുമാനം.

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

സൗദിയിലെ അധികാരമാറ്റം അഥവാ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാര വിപ്ലവം