X

ശൈഖ് അസ്ലമിന് പ്രധാനമന്ത്രിയുടെ ലാത്തിയും അഭ്യന്തരമന്ത്രിയുടെ റിവോള്‍വറും

സമൂഹത്തില്‍ മാറ്റമുണ്ടാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ കഥകളാണ് തനിക്ക് ഐപിഎസ് എടുക്കാന്‍ പ്രചോദനമായതെന്ന് അസ്ലം

മികച്ച ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥന്‍ ശൈഖ് അസ്ലമിനു പ്രധാനമന്ത്രി ലാത്തിയും അഭ്യന്തര മന്ത്രി റിവോള്‍വറും സമ്മാനിക്കും. ഐപിസ് പ്രൊബേഷണറി ഘട്ടം വിജയകരമായി പൂര്‍ത്തികരിച്ചതാണ് അസ്ലമിന്റെ നേട്ടം. എല്ലാ മേഖലയിലും മികച്ച പ്രകടനമാണ് അസ്ലം കാഴ്ചവെച്ചത്. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് അസ്ലം ശൈഖ്‌.

സമൂഹത്തില്‍ മാറ്റമുണ്ടാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ കഥകളാണ് തനിക്ക് ഐപിഎസ് എടുക്കാന്‍ പ്രചോദനമായതെന്ന് അസ്ലം പറഞ്ഞു. ബി ഇ ഇലക്ട്രോണിക്‌സ് ബിരുദ്ധദാരിയാണദ്ദേഹം. ഇന്ത്യന്‍ പൊലിസ് ഇതിഹാസം ജൂലിയോ ഫ്രാന്‍സിസ് റിബെയ്‌റോ ആണ് തന്റെ റോള്‍ മോഡല്‍ എന്നും അസ്ലം പറഞ്ഞു. അദ്ദേഹത്തെ മാതൃകയാക്കി പഠിച്ചത്‌കൊണ്ടാണ് താന്‍ ആദ്യഘട്ടത്തില്‍ തന്നെ ഐപിഎസ് പരീക്ഷ പാസായതെന്നും അസ്ലം പറഞ്ഞു.

 

Related Post
Leave a Comment