X

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ല: മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

മരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കേസ് അന്വേഷിച്ച ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍. അബദ്ധത്തില്‍ ബാത്ത് ടബില്‍ വീണുള്ള മുങ്ങി മരണമാണ് ശ്രീദേവിയുടേത്. വീണപ്പോഴുള്ള പരിക്കാണ് തലയിലേതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം എംബാം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ ദുബായില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള വിമാനത്തില്‍ മൃതദേഹം കൊണ്ടുവരും. നാളെ രാവിലത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ സംസ്‌കാരമുണ്ടായേക്കുമെന്നാണ് സൂചന.

ശ്രീദേവിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ വിവിധ ഭാഷകളിലെ ചലച്ചിത്ര താരങ്ങള്‍ മുംബൈയിലെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദനായ നടന്‍ അനില്‍ കപൂറിന്റെ വീട്ടിലേയ്ക്കാണ് സന്ദര്‍ശകര്‍ എത്തുന്നത്. ബന്ധുവും നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം എത്തിയ ശ്രീദേവിയെ 24ന് രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Post
Leave a Comment