നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തവര്‍ കശാപ്പുകാരും വ്യാജ വാറ്റുകാരുമാണെന്ന് ഗുജറാത്ത് മന്ത്രി. മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന, ഗോവധം തടയുന്ന നിയമത്തില്‍ പ്രതിഷേധമുള്ള ഇത്തരം കശാപ്പുകാരും മറ്റും വോട്ട് ചെയ്യാത്തത് കൊണ്ടാണ് ബിജെപി 99 സീറ്റിലേയ്ക്ക് ചുരുങ്ങിയത് – സംസ്ഥാന ആഭ്യന്തര സഹ മന്ത്രി പ്രദീപ് സിംഗ് ജഡേജ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മദ്യനിരോധന നിയമം ബിജെപി കര്‍ശനമായി നടപ്പാക്കുന്നത് വ്യാജ വാറ്റുകാരെ രോഷം കൊള്ളിച്ചിരുന്നു – മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ബജറ്റിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറഞ്ഞുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു പ്രദീപ് സിംഗ് ജഡേജ. ഇത്ര ശക്തമായ ജാതി രാഷ്ട്രീയം കളിച്ചിട്ടും കോണ്‍ഗ്രസിന് 77 സീറ്റേ നേടാന്‍ കഴിഞ്ഞുള്ളൂ എന്ന് ജഡേജ പറഞ്ഞു. 125 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ അവര്‍ക്ക് 77 സീറ്റേ നേടാനായുള്ളൂ. അതേസമയം ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരിഹസിച്ച് കോണ്‍ഗ്രസ് അംഗം വിക്രം മദാം രംഗത്തെത്തി. മികച്ച ഡയലോഗുകള്‍ ഒരു സിനിമയ്ക്ക് കൊള്ളാം. രാജ്യത്തെ മുന്നോട്ട് നയിക്കണമെങ്കില്‍ വ്യക്തമായ പദ്ധതികള്‍ വേണം. 150 സീറ്റായിരുന്നല്ലോ ബിജെപിയുടെ ലക്ഷ്യം. എന്നിട്ട് നിങ്ങളെങ്ങനെ 99ലെത്തി എന്ന് ആലോചിക്ക് – വിക്രം മദാം പറഞ്ഞു.
This post was last modified on February 23, 2018 9:35 am
Leave a Comment