X

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റ്, കുരങ്ങ് മനുഷ്യനാകുന്നത് ആരും കണ്ടിട്ടില്ല: കേന്ദ്ര മന്ത്രി സത്യപാല്‍ സിംഗ്

ഡാര്‍വിന്റെ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. നമ്മുടെ പൂര്‍വികരൊന്നും ഇത്തരത്തില്‍ കുരങ്ങന്‍ മനുഷ്യനായി രൂപാന്തരപ്പെട്ടതിനെക്കുറിച്ചോ, അത്തരത്തില്‍ കണ്ടതായോ എവിടേയും പറഞ്ഞിട്ടില്ലെന്നും സത്യപാല്‍ സിംഗ് പറഞ്ഞു.

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും സ്‌കൂളിലും കോളേജിലുമൊന്നും ഇത് ഇനിയും പഠിപ്പിക്കരുതെന്നും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സത്യപാല്‍ സിംഗ്. കുരങ്ങ് മനുഷ്യനാകുന്നത് ഇന്നേവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് സത്യപാല്‍ സിംഗ് ചോദിച്ചു. നമ്മുടെ പൂര്‍വികരൊന്നും ഇത്തരത്തില്‍ കുരങ്ങന്‍ മനുഷ്യനായി രൂപാന്തരപ്പെട്ടതിനെക്കുറിച്ചോ, അത്തരത്തില്‍ കണ്ടതായോ എവിടേയും പറഞ്ഞിട്ടില്ലെന്നും സത്യപാല്‍ സിംഗ് പറഞ്ഞു. മാനവ വിഭവ ശേഷി (എച്ച്ആര്‍ഡി) വകുപ്പ് സഹമന്ത്രിയാണ് അദ്ദേഹം.

ഡാര്‍വിന്റെ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ മനുഷ്യന്‍ മനുഷ്യന്‍ തന്നെയായിരുന്നു എന്നും സത്യപാല്‍ സിംഗ് അഭിപ്രായപ്പെട്ടു – മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ സത്യപാല്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. അഖിലേന്ത്യാ വൈദിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇവിടെയെത്തിയത്.