X

ദലിത് വീടുകളില്‍ പോകുന്നത് കൊതുകുകടി സഹിച്ച്: യുപിയിലെ ബിജെപി മന്ത്രി

നേരത്തെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും സമാനമായ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ദലിത് പ്രീണനമാണ് ബിജെപി നേതാക്കള്‍ നടത്തുന്നത് എന്ന മട്ടിലുള്ള പ്രസ്താവനയാണ് മോഹന്‍ ഭഗവത് നടത്തിയത്.

ദലിത് വീടുകളില്‍ പോകുന്നത് കൊതുകുകടി സഹിച്ചാണ് ബിജെപി നേതാവായ ഉത്തര്‍പ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. വിദ്യാഭ്യാസ മന്ത്രി അനുപമ ജയസ്വാളാണ് ഇക്കാര്യം പറഞ്ഞത്. രാത്രി മുഴുവന്‍ കൊതുകുകടി സഹിച്ചാണ് ദലിത് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം കിട്ടുന്നുണ്ട് എന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉറപ്പാക്കുന്നത് എന്നാണ് അനുപമ ജയസ്വാള്‍ പറഞ്ഞത്. ദലിത് വീടുകളിലെ രൂക്ഷമായ കൊതുക് ശല്യം അവഗണിച്ചാണ് തങ്ങള്‍ രാത്രി മുഴുവന്‍ ജോലി ചെയ്യുന്നതെന്ന് അനുപമ പറഞ്ഞു.

അനുപമയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് സിപി റായ് രംഗത്തെത്തി. ദലിതരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം എന്ന പേരില്‍ നാടകം കളിക്കുകയാണ് ബിജെപിയെന്ന് സിപി റായ് കുറ്റപ്പെടുത്തി. ദലിതര്‍ക്ക് പോഷകാഹാരവും നിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കാനും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. അല്ലാതെ ബിജെപിയുടെ നാടകമല്ല. എന്നാല്‍ ബിജെപിക്ക് നാടകം കളിക്കുന്നതിലേ താല്‍പര്യമുള്ളൂ-സിപി റായ് പറഞ്ഞു.

നേരത്തെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും സമാനമായ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ദലിത് പ്രീണനമാണ് ബിജെപി നേതാക്കള്‍ നടത്തുന്നത് എന്ന മട്ടിലുള്ള പ്രസ്താവനയാണ് മോഹന്‍ ഭഗവത് നടത്തിയത്. ദലിതരുടെ വീടുകളില്‍ പോയി അവരെ അനുഗ്രഹിക്കുകയാണ് ബിജെപി നേതാക്കള്‍ ചെയ്യുന്നതെന്ന് മറ്റൊരു ബിജെപി മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദലിതരെ ശുദ്ധീകരിച്ച ശ്രീരാമനെ പോലെയല്ല താന്‍ എന്നാണ് കേന്ദ്ര മന്ത്രി ഉമ ഭാരതി കഴിഞ്ഞ ദിവസം പറഞ്ഞത്. അലിഗഡിലെ ഒരു ദലിത് വീട്ടില്‍ സംഘടിപ്പിച്ച സദ്യക്ക് പോലും അവിടെയുള്ള ഭക്ഷണം കഴിക്കാതെ സ്വന്തം വീട്ടില്‍ നിന്നുള്ള ഭക്ഷണവും വെള്ളവുമാണ് മന്ത്രി സുരേഷ് റാണ ഉപയോഗിച്ചത്.

This post was last modified on May 4, 2018 6:15 pm