X

വേങ്ങര ഉപതിരഞ്ഞെടുപ്പ്: മനസാക്ഷി വോട്ടെന്ന് പിഡിപി

അബ്ദുനാസര്‍ മഅ്ദനിയുടെ നീതി നിഷേധത്തിന്റെ കാര്യത്തില്‍ നാളിതുവരെ സ്ഥാനാര്‍ഥിയുടെയും പാര്‍ട്ടിയുടെയും സമീപനം മുന്‍ നിര്‍ത്തിയാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ട്.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മന:സാക്ഷി വോട്ട് ചെയ്യുമെന്നു പി.ഡി.പി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തീരുമാനത്തിന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അനുമതി നല്‍കിയതായും ഇവര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗൗരവമായ രാഷ്ട്രീയ പ്രാധാന്യമില്ല. ഇക്കാരണത്താലാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതെന്നും നേതാക്കള്‍ അറിയിച്ചു.

രാജ്യം ഫാസിസ്റ്റ് ഭീഷണി നേരിടുകയാണ്. ഇതിനെതിരെ ദേശീയ അടിസ്ഥാനത്തില്‍ ശക്തമായി നിലകൊള്ളുന്നതാരാണെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയാം. അബ്ദുനാസര്‍ മഅ്ദനിയുടെ നീതി നിഷേധത്തിന്റെ കാര്യത്തില്‍ നാളിതുവരെ സ്ഥാനാര്‍ഥിയുടെയും പാര്‍ട്ടിയുടെയും സമീപനവും മുന്‍ നിര്‍ത്തിയാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ട്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, നൗഷാദ് തിക്കൊടി, സംസ്ഥാന സെക്രട്ടറിമാരായ യൂസഫ് പാന്ത്ര, വേലായുധന്‍ വെന്നിയൂര്‍ ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് ചേക്കു പാലാണി തുടങ്ങിയവര്‍ പങ്കെടുത്തു.

 

This post was last modified on October 10, 2017 10:15 am