X

ചെങ്ങന്നൂരില്‍ ഭരണം വിലയിരുത്തപ്പെടും, മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കും, കോണ്‍ഗ്രസുകാര്‍ തേരാപാര നടക്കുന്നു: വിഎസ്

കെഎം മാണിയുടെ പിന്തുണയില്ലെങ്കിലും എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും സര്‍ക്കാരിന്റെ വികസന, ജനക്ഷേമ പരിപാടികളെ ജനം അംഗീകരിക്കുമെന്നും വിഎസ് അച്യുതാനന്ദന്‍. കെഎം മാണിയുടെ പിന്തുണയില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കുമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസുകാര്‍ തേരാപാര നടക്കുകയാണെന്നും വിഎസ് പരിഹസിച്ചു.

This post was last modified on May 20, 2018 11:35 am