X

പോണ്‍ വീഡിയോകള്‍ക്ക് അടിമയായ യുവാവ് അമ്മയെ ബലാത്സംഗം ചെയ്തു

മുമ്പ് പല തവണ തന്നോട് മകന്‍ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം വലിയ മാനസികാഘാതത്തിലായിരുന്നു അവര്‍.

പോണ്‍ വീഡിയോകള്‍ക്ക് അടിമയായ 22കാരന്‍ സ്വന്തം അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ പലന്‍പുരില്‍ പഠാന്‍ പട്ടണത്തിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ മൊബൈല്‍ ഫോണില്‍ നിന്നും സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നും ആസക്തി മൂത്താണ് അമ്മയെ ബലാത്സംഗം ചെയ്തതെന്നും അയാള്‍ പൊലീസിന് മൊഴി നല്‍കി. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. വെള്ളം കുടിക്കാനെന്ന വ്യാജേന അമ്മയുടെ മുറിയിലെത്തിയ പ്രതി ഉറങ്ങി കിടക്കുകയായിരുന്ന 46കാരിയായ അമ്മയെ വായ പൊത്തിപ്പിടിച്ചാണ് ബലാത്സംഗം ചെയ്തതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അമ്മ ബഹളം വച്ചെങ്കിലും ഇരുവരും തമ്മില്‍ സ്ഥിരമായി കലഹങ്ങള്‍ ഉണ്ടാവുന്നതിനാല്‍ അടുത്ത വീട്ടിലുള്ളവരൊന്നും അത്ര കാര്യമാക്കിയില്ല എന്നാണ് പറയുന്നത്.

പോണ്‍ വീഡിയോകള്‍ക്ക് അടിമയായ പ്രതി മിക്കവാറും എല്ലാ രാത്രികളിലും ഇത്തരം വീഡിയോകള്‍ കാണാറുണ്ട്. അമ്മയുടേയും 20 വയസുള്ള സഹോദരിയുടേയും മുന്നില്‍ വച്ചുവരെ ഇയാള്‍ അശ്ലീല ദൃശ്യങ്ങള്‍ കാണാറുണ്ടെന്ന് പൊലീസ് പറഞ്ഞു. മുമ്പ് പല തവണ തന്നോട് മകന്‍ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം വലിയ മാനസികാഘാതത്തിലായിരുന്നു അവര്‍. അതുകൊണ്ടുതന്നെ ആദ്യമൊന്നും സംഭവം പുറം ലോകമറിഞ്ഞിരുന്നില്ല. പിന്നീടാണ് ഭര്‍ത്താവിനോട് പറയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 504 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.

This post was last modified on April 23, 2018 12:17 pm