ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമിലെ പീഡനം പുറത്ത് വന്നതിന് പിന്നാലെ ദിയോരിയിലെ ഷെല്‍ട്ടര്‍ ഹോമിലെ പീഡനവും പുറത്തെത്തി. ദിയോരിയിലെ ഷെല്‍ട്ടര്‍ ഹോമിലെ സിബിഐ പരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത 24 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. 15 പേര്‍ക്കായി തിരച്ചിലും നടക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- സ്ഥാപനം അടച്ചുപൂട്ടാനുള്ള ഉത്തരവുമായി പോലീസ് സംഘം അവിടെ എത്തുമ്പോള്‍ ഷെല്‍ട്ടര്‍ ഹോമിന്റെ അധികൃതര്‍ സഹകരിക്കാതെ ഇരിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവിട് നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഷെല്‍ട്ടര്‍ഹോമിലെ അവസ്ഥകളെക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് പരിശോധനയ്ക്ക് എത്തിയത്.
ഷെല്‍ട്ടര്‍ഹോം ഡയക്ടര്‍ ഗിരിജ ത്രിപാഠിയും ഭര്‍ത്താവ് അറസ്റ്റിലായി. പെണ്‍കുട്ടികളെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും അവരെ ജോലിക്കാരെപ്പോലെയാണ് കണ്ടിരുതെന്നുമാണ് ആദ്യം രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.
ബിഹാറിലെ ഷെല്‍ട്ടര്‍ ഹോം പീഡനം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍
This post was last modified on August 6, 2018 10:40 am
Leave a Comment