X

മദനി കേരളത്തില്‍; ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ മാതാവിനെ സന്ദര്‍ശിക്കും

മാതാവിന്റെ അവസ്ഥ ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലെത്താന്‍ അനുവദിക്കണമെന്നുമായിരുന്നു മഅദ്‌നിയുടെ ഹര്‍ജിയിലെ ആവശ്യം

അരോഗ്യസ്ഥിതി മോശമായി ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തി. ബംഗളൂരു വില്‍ നിന്നും രാവിലെ പത്തു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം മാതാവ് ചികിത്സയില്‍ കഴിയുന്ന ശാസ്താം കോട്ടയിലെ പത്മാവതി ആശുപത്രിയിലേക്ക് തിരിച്ചു.

മദനിക്കൊപ്പം ഭാര്യ സൂഫിയ, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരും ഉണ്ടായിരുന്നു. അതേസമയം, ജാമ്യം നല്‍കുന്നതിനായി കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ട് വച്ച് എന്‍ ഐഎ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് വായ്മുടിക്കെട്ടിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചിത്.

പതിനൊന്നംഗ പോലീസ് സംഘത്തോടൊപ്പമാണ് ബംഗളൂരു സ്‌ഫോടന കേസ് പ്രതിയായ മഅദ്‌നിയുടെ വരവ്. നിലവില്‍ ജാമ്യത്തിലാണ് ബംഗളൂരുവ് വിട്ടുപോകരുതെന്നാണ് ജാമ്യവ്യവസ്ഥ. മാതാവിന്റെ അവസ്ഥ ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലെത്താന്‍ അനുവദിക്കണമെന്നുമായിരുന്നു മഅദ്‌നിയുടെ ഹര്‍ജിയിലെ ആവശ്യം. ആവശ്യത്തെ പ്രോസിക്യൂഷന്‍ അംഗീകരിച്ചെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.

അമ്മയെ സന്ദര്‍ശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ച വിചാരണ കോടതി വിധിക്കെതിരെ മഅദ്‌നി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിഡിപി നേതാക്കളെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണാനോ സംസാരിക്കാനോ ഉള്ള നിയന്ത്രണങ്ങള്‍ മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹര്‍ജി.  മാതാവിനെ സന്ദര്‍ശിച്ച ശേഷം നവംബര്‍ നാലിന് മടങ്ങും.

ഫാഷിസത്തിന്റെ ഈ കാലത്ത് മാധ്യമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലം-കെ കെ ഷാഹിന സംസാരിക്കുന്നു

ഞാന്‍ വര്‍ഗീയത ഇളക്കി വിടുന്നതിന്റെ ഒരു വീഡിയോ എങ്കിലും ആരെങ്കിലും കാണിച്ച് തരാമോ?: മദനി

കൈവെട്ട് ന്യായീകരണക്കാരോട്; പ്രവാചകനിന്ദ ആരോപിക്കും മുമ്പ് ഹദീസുകളും ഖുറാനും വായിക്കാവുന്നതാണ്

This post was last modified on October 30, 2018 12:02 pm