X

രാഹുല്‍ ഗാന്ധിയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂജ

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂജ. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിന്റെയും രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെയും ചിത്രങ്ങള്‍ വച്ചാണ് ഡല്‍ഹിയിലെ രാഹുലിന്റെ വീടിന് മുന്നില്‍ പൂജ നടത്തിയത്.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. എന്നാല്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പൂജയ്ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ വന്‍ വിജയം രാഹുല്‍ ഗാന്ധിക്ക് അഭിമാനകരമാണ്. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം വന്‍ വിജയങ്ങളൊന്നും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

This post was last modified on December 11, 2018 9:45 am

Related Post
Leave a Comment