X

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്നത് മാര്‍ക്‌സിസ്റ്റ്‌ ഗൂഢാലോചന: ബിജെപി

ആശ്രമത്തിലെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്ത് വച്ചതെന്തിനാണെന്ന് ആശ്രമം അധികൃതരാണ് പറയേണ്ടെതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ്

സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തില്‍ ഇന്ന് നടന്നത് മാര്‍ക്‌സിസ്റ്റ്‌ ഗൂഢാലോചനയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ്. അമിത് ഷായുടെ കേരള സന്ദര്‍ശനത്തിന്റെ ദിവസം തന്നെ അതിനായി തെരഞ്ഞെടുത്തത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും സുരേഷ് ചൂണ്ടിക്കാട്ടുന്നു.

ആശ്രമത്തിലെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്ത് വച്ചതെന്തിനാണെന്ന് ആശ്രമം അധികൃതരാണ് പറയേണ്ടെതെന്നും സുരേഷ് പറഞ്ഞു. അതേസമയം ആശ്രമത്തിന് നേരെ ആക്രമണം നടത്തിയത് ആര്‍എസ്എസ് ആണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും അഗ്നിക്കിരയാക്കി. ആശ്രമത്തിന് പുറത്ത് റീത്ത് വച്ചിട്ടാണ് അക്രമികള്‍ മടങ്ങിയത്.

പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അയല്‍വാസികള്‍ വന്ന് വിളിച്ചപ്പോഴാണ് സംഭവമറിഞ്ഞതെന്നാണ് സന്ദീപാനന്ദഗിരി പറയുന്നത്. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കും താഴമണ്‍ കുടുംബത്തിനും പന്തളം രാജകുടുംബത്തിനും അക്രമത്തില്‍ പങ്കുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും സ്വാമി ആരോപിക്കുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുക്കുന്ന സ്വാമിക്ക് നേരെ ചില കേന്ദ്രങ്ങളില്‍ നിന്നും ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

“സന്ദീപാനന്ദഗിരിയെ ചുട്ടുകൊല്ലാൻ ശ്രമം”; ഉത്തരവാദിത്വം ബിജെപിക്കെന്ന് കടകംപള്ളി സുരേന്ദ്രൻ

This post was last modified on October 27, 2018 11:15 am