X

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: പ്രതിഷേധം ശക്തം; കാനറാ ബാങ്കിന് നേരെ ആക്രമണം

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്കിന്റെ മുഖ്യകവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്

ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. നാട്ടുകാര്‍ ബാങ്ക് ഉപരോധിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, ബിജെപി എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

ഇതിനിടെ ബാങ്കിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്കിന്റെ മുഖ്യകവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ആത്മഹത്യയ്ക്ക് കാരണമായ കാനറാ ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ മാനേജര്‍ക്കെതിരെ കേസെടുക്കുമെന്നും അതിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂവെന്നും പോലീസ് അറിയിച്ചു. എന്നാല്‍ കുറ്റക്കാരനെ ചൂണ്ടിക്കാണിച്ചിട്ടും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ ചോദ്യം ചെയ്തു.

ഇതിനിടെ രണ്ട് പേരെ ആത്മഹത്യാ ശ്രമത്തിലേക്കും ഒരാളെ മരണത്തിലേക്കും തള്ളിവിട്ട ബാങ്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തഹസീല്‍ദാര്‍ മുരളീധരന്‍ മാധ്യമങ്ങളെ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സ്ഥലത്തെത്തി. വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
read more:നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: മോറട്ടോറിയം ഉത്തരവ് പിഴവില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും

This post was last modified on May 14, 2019 7:09 pm