X

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്: ബിജെപിയ്ക്ക് തിരിച്ചടി

പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്പാര്‍ പുതിയ ചെയര്‍മാന്‍

കേന്ദ്ര സാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാനൊരുങ്ങിയിറങ്ങിയ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്പാര്‍ പുതിയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

ബിജെപി പിന്തുണച്ച സ്ഥാനാര്‍ത്ഥി പ്രതിഭാ റായിയെയാണ് കമ്പാര്‍ പരാജയപ്പെടുത്തിയത്. 29നെതിരെ 56 വോട്ടുകള്‍ക്കാണ് കമ്പാറിന്റെ വിജയം.

കന്നട കവിയും നാടകകൃത്തും അധ്യാപകനുമാണ് കമ്പാര്‍. നോവലുകളും ചെറുകഥകളും എഴുതിയിട്ടുള്ള അദ്ദേഹം സിനിമ സംവിധായകന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹംപിയിലെ കന്നഡ സര്‍വകലാശാലയിലെ ആദ്യ പ്രോ വൈസ് ചാന്‍സിലര്‍ ആയിരുന്നു. ജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മശ്രീ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

This post was last modified on February 12, 2018 2:06 pm