X

പ്രശസ്തിക്ക് വേണ്ടി ചില സ്ത്രീകള്‍ മീ ടൂ ഉപയോഗിക്കുന്നു: ബിജെപി നേതാവ് ഉഷ താക്കൂര്‍

സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ധാര്‍മ്മിക മൂല്യങ്ങള്‍ അടിയറ വയ്ക്കുകയാണ് ചിലര്‍. ഇങ്ങനെയുള്ള വിജയങ്ങള്‍ തീര്‍ത്തും അര്‍ത്ഥശൂന്യവും നിലനില്‍ക്കാത്തതുമാണ്.

മീ ടൂ ക്യാമ്പെയ്‌നിംഗിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വനിതാ നേതാവ് ഉഷാ താക്കൂര്‍. സ്ത്രീകള്‍ക്ക് ജയിക്കാനുള്ള കുറുക്കു വഴിയാണ് മീ ടൂവെന്നാണ് താക്കൂര്‍ പറയുന്നത്. പ്രശസ്തിക്ക് വേണ്ടിയാണ് ചില സമൂഹത്തിലെ ഉന്നതര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇന്‍ഡോറില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

സ്ത്രീകള്‍ ജയിക്കാന്‍ വേണ്ടി മീ ടൂവിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ധാര്‍മ്മിക മൂല്യങ്ങള്‍ അടിയറ വയ്ക്കുകയാണ് ഇവര്‍. ഇങ്ങനെയുള്ള വിജയങ്ങള്‍ തീര്‍ത്തും അര്‍ത്ഥശൂന്യവും നിലനില്‍ക്കാത്തതുമാണ്. കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ കഴിഞ്ഞ ദിവസം മീ ടൂ കാമ്പെയ്‌നിംഗില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മീ ടൂ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് ഒരു ബിജെപി വനിതാ നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഒമ്പതോളം മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ രംഗത്തെത്തിയത്.

വിദേശ പര്യടനം കഴിഞ്ഞ് ഇന്നലെ ഇന്ത്യയില്‍ തിരിച്ചെത്തിയ അക്ബര്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങുകയാണെന്നും സഹമന്ത്രി അറിയിച്ചു. ഒരു രൂപയ്ക്കാണ് അക്ബര്‍ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. അതേസമയം ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. നിയമ പോരാട്ടങ്ങള്‍ തുടരാനാണ് അവരുടെ തീരുമാനം.

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ ‘ലൈംഗിക അതിക്രമി’

This post was last modified on October 16, 2018 10:46 am