X

230ന് താഴെയാണ് സീറ്റെങ്കില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ല: ബിജെപി മായാവതിയുമായി സഖ്യമുണ്ടാക്കുമെന്ന് സുബ്രഹ്മണ്യ സ്വാമി

ബി എസ് പിയില്‍ ഒരു നേതൃമാറ്റമുണ്ടായാലേ സഖ്യം സാധ്യമാകൂവെന്നും നിതിന്‍ ഗഡ്ക്കരി

ഈ ഇലക്ഷനില്‍ ബിജെപിക്ക് 230 ല്‍ കുറവ് സീറ്റ് ലഭിച്ചാല്‍ നരേന്ദ്രമോദിയ്ക്ക് പ്രധാനമന്ത്രിസ്ഥാനം വീണ്ടും ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ബിജെപിക്ക് 230ഓ 220ഓ സീറ്റാണ് ലഭിക്കുന്നത് എന്നുണ്ടെങ്കില്‍ എന്‍ ഡി എ യുടെ 30 സീറ്റും ചേര്‍ത്ത് അത് 250 ആക്കാന്‍ സാധിക്കും. ബാക്കി സീറ്റ് തികയ്ക്കുന്നതിനായി മായാവതിയുമായി സഖ്യകക്ഷിയുണ്ടാക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. ഹഫ് പോസ്റ്റ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യ സ്വാമി ഇപ്രകാരം പറഞ്ഞകത്.

എന്നാല്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ ബിജെപിയ്‌ക്കെതിരെ ശക്തമായി പോരാടുന്നവരാണ്. അവര്‍ എങ്ങനെയാണ് ബിജെപിയുമായി കക്ഷിചേരാന്‍ തയ്യാറാകുന്നത് എന്ന ചോദ്യത്തിന് അവര്‍ക്ക് ഒരു നേതൃത്വ മാറ്റത്തിന്റെ ആവശ്യമുണ്ടെന്നാണ് സുബ്രഹ്മണ്യ സ്വാമി പറഞ്ഞത്. ബിജെപി മായാവതിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും അവര്‍ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് സ്വാമി പറയുന്നത്. നരേന്ദ്രമോദി ഇത്തവണ അധികാരത്തില്‍ വരില്ലെന്ന് ബിജു ജനതാദള്‍ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായക്ക് പറഞ്ഞിരുന്നു. മോദി തുടരാന്‍ അര്‍ഹനല്ലെന്നാണ് ബിജു ജനതാദള്‍ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കും പറഞ്ഞതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമേദിക്ക് പകരം നിതിന്‍ ഗഡ്ക്കരിയെ പ്രധാനമന്ത്രിസ്ഥാനത്ത് കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അവര്‍ രണ്ടുപേര്‍ക്കും തുല്യ കഴിവാണുള്ളതെന്നും നിതിന്‍ ഗഡ്ക്കരിയും നരേന്ദ്രമേദിയെ പോലെ തന്നെ നല്ല പ്രധാനമന്ത്രിയായിരിക്കുമെന്നുമാണ് സുബ്രഹ്മണ്യ സ്വാമി പറഞ്ഞത്.

This post was last modified on May 2, 2019 1:40 pm

Related Post
Leave a Comment