X

കടകംപള്ളി സുരേന്ദ്രന് നേരെ ബിജെപി-യുവമോര്‍ച്ച പ്രതിഷേധം: കരിങ്കൊടി കാണിച്ചു

രാവിലെ മാറമ്പള്ളിയില്‍ വച്ചും മന്ത്രിക്ക് നേരെ പ്രതിഷേധിക്കാന്‍ മൂന്ന് പേര്‍ എത്തിയിരുന്നു

മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. എറണാകുളത്ത് വച്ച് മന്ത്രിയെ തടഞ്ഞ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു. എറണാകുളം നോര്‍ത്തില്‍ വച്ചാണ് സംഭവം.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ മാറമ്പള്ളിയില്‍ വച്ചും മന്ത്രിക്ക് നേരെ പ്രതിഷേധിക്കാന്‍ മൂന്ന് പേര്‍ എത്തിയിരുന്നു. ഇവരെയും അറസ്റ്റ് ചെയ്ത് നീക്കി.

 

Related Post
Leave a Comment