X

പൊന്നാനിയില്‍ തോണി മറിഞ്ഞ് അഞ്ച് കുട്ടികള്‍ മരിച്ചു; മൂന്ന് പേരെ കാണാനില്ല

പത്തിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്

മലപ്പുറം പൊന്നാനി ചങ്ങരംകുളം നരണിപ്പുഴയില്‍ തോണി മറിഞ്ഞ് അഞ്ച് കുട്ടികള്‍ മരിച്ചു. എട്ട് വിദ്യാര്‍ത്ഥികളടങ്ങിയ സംഘമാണ് പുഴയില്‍ ഇറങ്ങിയത്. അഞ്ച് വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചിരുന്നു.

ഇവരാണ് മരിച്ചതെന്നാണ് വിവരം. അതേസമയം മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ സ്വയം തോണിയെടുത്ത് തുഴയുകയായിരുന്നു എന്നാണ് അറിയുന്നത്. ആറ് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്.

Related Post
Leave a Comment