X

കൊല്ലത്ത് കെഎംഎംഎല്ലിലെ പാലം തകര്‍ന്ന് ഒരു മരണം; മുപ്പതോളം പേര്‍ക്ക് പരിക്ക്

കെഎംഎംഎല്‍ സമരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്

കൊല്ലത്ത് കെ എം എം എല്ലിലെ പാലം തകര്‍ന്നു വീണ് ഒരു മരണം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. കെഎംഎംഎല്ലിന്റെ മുഖ്യ ഓഫിസിനു മുന്നില്‍ സമരത്തെനിത്തിയവര്‍ തിരിച്ചു പോകുമ്പോഴായിരുന്നു അപകടം. രാവിലെ പത്തരയോടെയാണ് സംഭവം. പാലത്തിന്റെ കമ്പി ദേഹത്ത് തുളച്ചു കയറിയാണ് പലര്‍ക്കും പരിക്കേറ്റിരിക്കുന്നത്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പുഴയില്‍ ആരെങ്കിലും വീണുപോയിട്ടുണ്ടോയെന്നറിയാനുള്ള തെരച്ചില്‍ നടക്കുന്നുണ്ട്.

This post was last modified on October 30, 2017 12:15 pm