X

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ഡി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഡി വിജയകുമാര്‍ യുഡിഎഎഫ് സ്ഥാനാര്‍ത്ഥിയാകും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ വിജയകുമാറിന്റെ പേര് അംഗീകരിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്നുകൂടി സമ്മതം വരുന്നതോടെ വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. അന്തിമതീരുമാനം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്നു തന്നെ എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന നേതാക്കള്‍ പ്രതീക്ഷപപ്രകടിപ്പിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗമാണ് ഡി. വിജയകുമാര്‍. കഴിഞ്ഞ തവണ പി സി വിഷ്ണുനാഥായിരുന്നു ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു വിഷ്ണുനാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് കണ്ടെത്തിയത്.

സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗംകൂടിയായ പി എസ് ശ്രീധരന്‍ പിള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അതാത് പാര്‍ട്ടികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സിപിഎം എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 

This post was last modified on March 9, 2018 10:50 am