X

മെര്‍സല്‍ വിവാദം: സിനിമയെ സിനിമയായി കാണണമെന്ന് മദ്രാസ് ഹൈക്കോടതി

മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് ചിത്രത്തിലെ രണ്ട് രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടത്

മെര്‍സല്‍ സിനിമയെക്കുറിച്ചുള്ള വിവാദത്തില്‍ ഇടപെട്ട് മദ്രാസ് ഹൈക്കോടതിയും. സിനിമയിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

സിനിമയെ സിനിമയായി കാണണമെന്നും രംഗങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് ചിത്രത്തിലെ രണ്ട് രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. ഇതില്‍ ഒരെണ്ണം നിര്‍ണായകമായ ക്ലൈമാക്‌സ് രംഗമാണ്. തുടക്കത്തില്‍ നെഗറ്റീവ് പ്രതികരണമാണ് ലഭിച്ചതെങ്കിലും ബിജെപി രാഷ്ട്രീയ വിഷയമായി ഏറ്റെടുത്തതോടെ ചിത്രം വന്‍ കുതിപ്പാണ് നടത്തുന്നത്.