X

പി എസ് സിയുടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷയിലും ക്രമക്കേട്; എണ്‍പത് ശതമാനം ചോദ്യങ്ങളും ഒരു ഗൈഡില്‍ നിന്ന്

തെളിവുകളടക്കം പരാതി നല്‍കിയെങ്കിലും ഇത് അവഗണിച്ച് നിയമന നടപടികളുമായി മുന്നോട്ട് പോകുകയാണ് പി എസ് സി

പി എസ് സി നടത്തിയ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷയില്‍ ക്രമക്കേടെന്ന് വ്യാപക ആരോപണം. എണ്‍പത് ശതമാനം ചോദ്യങ്ങളും ഒരു ഗൈഡില്‍ നിന്നും വന്നതാണ് ആരോപണത്തിന്റെ അടിസ്ഥാനം. വള്ളിപുള്ളി തെറ്റാതെയാണ് ഈ ഗൈഡില്‍ നിന്നും ചോദ്യങ്ങള്‍ വന്നത്. ഇതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

തെളിവുകളടക്കം പരാതി നല്‍കിയെങ്കിലും ഇത് അവഗണിച്ച് നിയമന നടപടികളുമായി മുന്നോട്ട് പോകുകയാണ് പി എസ് സി. ഇക്കഴിഞ്ഞ ജനുവരി ഇരുപത്തി രണ്ടിനായിരുന്നു എപിപി പരീക്ഷ. 100 ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും വന്നത് യൂണിവേഴ്‌സല്‍ പബ്ലിക്കേഷന്‍സിന്റെ ഗൈഡില്‍ നിന്നാണ്. ചോദ്യങ്ങളിലെ പേരിന് പോലും ഒരു മാറ്റവും വരുത്താതെയാണ് ചോദ്യപേപ്പറില്‍ പകര്‍ത്തിയത്.

പരീക്ഷയെഴുതിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഗൈഡില്‍ നിന്നാകും ചോദ്യങ്ങള്‍ വരികയെന്ന് സൂചന ലഭിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു ഗൈഡില്‍ നിന്ന് തന്നെ ചോദ്യങ്ങള്‍ ചോദിച്ച സംഭവമുണ്ടായപ്പോള്‍ പരീക്ഷ റദ്ദാക്കിയ പി എസ് സി ഇത്തവണ പരാതി അവഗണിക്കുകയാണ്.

also read:സവര്‍ക്കര്‍ പറഞ്ഞു: ഗോരക്ഷയിലാണ് ഹിന്ദുത്വ രാഷ്ട്രീയം പടുത്തുയര്‍ത്തുന്നതെങ്കില്‍ അത് തകര്‍ന്നുവീഴും, കാളകള്‍ക്ക് മാത്രമാണ് പശു അമ്മയാകുന്നത്