X

ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസ് അവകാശപ്പെടും: കൊടിക്കുന്നില്‍ സുരേഷ്

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും കൊടിക്കുന്നില്‍ അറിയിച്ചു

ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും പ്രതിപക്ഷ നേതൃത്വവും കോണ്‍ഗ്രസിന് നല്‍കിയില്ല.

എന്നാല്‍ ഇത്തവണ അങ്ങനെയുണ്ടായാല്‍ ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും കൊടിക്കുന്നില്‍ അറിയിച്ചു.

read more:പ്രാചീന ഭാരതത്തില്‍ കണാദ മഹര്‍ഷി ആണവപരീക്ഷണം നടത്തിയെന്ന് പറഞ്ഞയാളാണ് ഇനി ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി

Related Post
Leave a Comment