സിപിഎം എംഎല്‍എ ബിജെപി പാളയത്തില്‍; മൂന്ന് തൃണമൂല്‍ എംഎല്‍എമാരും കളം മാറി
ഇതില്‍ ഒരു സിപിഎം എംഎല്‍എയും ഉള്‍പ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും അമ്പതില്‍ അധികം നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. അമ്പത് മുതല്‍ അറുപത് വരെയുള്ള കൗണ്‍സിലര്‍മാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇത്തരം മാറ്റങ്ങള്‍ ഇനിയും തുടരുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ അറിയിച്ചു.
വരാനിരിക്കുന്ന ഏഴ് മാറ്റങ്ങളില്‍ ആദ്യത്തേതാണ് ഇതെന്ന് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ച മുകുള്‍ റോയ് പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി പോലും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
read more:മസാല ബോണ്ട്: കൂടുതൽ ഉൾക്കാമ്പുള്ള, ഉൾക്കരുത്തുള്ള ചർച്ച പ്രതീക്ഷിച്ചെന്ന് ധനമന്ത്രി
This post was last modified on May 28, 2019 6:17 pm
Leave a Comment