പൂവന്‍ കോഴി ചുണ്ട് കൊണ്ട് കുത്തി പെണ്‍കുട്ടിക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് സംഭവം. കുട്ടിയുടെ അമ്മ കോഴിയുടെ ഉടമസ്ഥര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് പൊലീസ് സ്റ്റേഷനില്‍ അരങ്ങേറിയത്. കോഴിയുടെ ഉടമസ്ഥരായ പപ്പു ജാദവും ഭാര്യ ലക്ഷ്മിയും പൊലീസ് സ്‌റ്റേഷനില്‍ വന്ന് കരഞ്ഞു. മക്കളില്ലാത്ത തങ്ങള്‍ കോഴിയെ ആണ് മകനായി കരുതുന്നത് എന്നാണ് ഇവര്‍ പറയുന്നത്. തങ്ങളെ ശിക്ഷിച്ചോളൂ, കോഴിയെ വെറുതെ വിടൂ എന്ന് ദമ്പതികള്‍ പറയുന്നു.
This post was last modified on May 28, 2019 5:53 pm
Leave a Comment