X

വീഗാലാന്‍ഡില്‍ നിന്നും വീണ് യുവാവിന് പരിക്കേറ്റ സംഭവം: നഷ്ടപരിഹാരം നല്‍കാത്ത ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ പരാതി

ചിറ്റിലപ്പിള്ളിയുടേത് നീതി നടപ്പാക്കുന്നതിന് തുല്യമായ നടപടിയാണെന്ന് പരാതിയില്‍ പറയുന്നു

വീഗാലാന്‍ഡില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നല്‍കിയില്ലെന്ന ഹര്‍ജിയിലെ ഹൈക്കോടതി നടപടികളെയും ജഡ്ജിയെയും വിമര്‍ശിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രാര്‍ ജനറലിന് പരാതി. ഹൈക്കോടതി അഭിഭാഷകന്‍ മന്‍സൂര്‍ ആണ് പരാതി നല്‍കിയത്.

വീഗാലാന്‍ഡില്‍ നിന്നും വീണ വിജേഷ് വിജയന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെഴുതിയ തുറന്ന കത്താണ് പരാതിക്ക് അടിസ്ഥാനം. ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ചിറ്റിലപ്പിള്ളിയുടേത് നീതി നടപ്പാക്കുന്നതിന് തുല്യമായ നടപടിയാണെന്ന് മന്‍സൂറിന്റെ പരാതിയില്‍ പറയുന്നു.

അഭിഭാഷകനായ എസ് അശ്വകുമാറും എജിക്ക് പരാതി നല്‍കി. 2002 ഡിസംബര്‍ 22നാണ് വിജേഷ് വിജയന് വീഗാലാന്‍ഡില്‍ വച്ച് പരിക്കേല്‍ക്കുന്നത്. കേസില്‍ ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചിരിക്കുകയാണ്.