X

പുല്‍വാമ: അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി ഫെബ്രുവരി എട്ടിന് സുരക്ഷസേനയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു

എല്ലാ മേഖലകളും വിശദമായി പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് അനുസരിച്ച് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതില്‍ സുരക്ഷാസേനകളുടെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായെന്നാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിരിക്കുന്നത്. കാശ്മീര്‍ പൊലീസ് ഐജി ഫെബ്രുവരി എട്ടിന് തന്നെ സിആര്‍പിഎഫ്, ആര്‍മി, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എയര്‍ഫോഴ്‌സ് എന്നിവയ്ക്ക് ഐഇഡി (ഇന്റന്‍സീവ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ മേഖലകളും വിശദമായി പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത്. ആക്രണത്തിന് രണ്ട് ദിവസം മുമ്പ് വ്യക്തമായ സൂചനയുമായി ജയഷ് ഇ മുഹമ്മദ് വീഡിയോ പുറത്തുവിട്ടിരുന്നു.

കത്തിന്റെ കോപ്പി:

This post was last modified on February 15, 2019 12:50 pm