X

കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചിതാഭസ്മവുമായി ഡീന്‍ കുര്യാക്കോസിന്റെ സ്മൃതിയാത്ര ഇന്ന് കെപിസിസി ഓഫീസിലെത്തും

ഗാന്ധിപാര്‍ക്കില്‍ രക്തസാക്ഷി അനുസ്മരണവും പുഷ്പാര്‍ച്ചനയും കഴിഞ്ഞു ചിതാഭസ്മം തിരുവനന്തപുരം ഡിസിസി ഓഫീസില്‍ സൂക്ഷിക്കും

കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ലാലിന്റെയും ചിതാഭസ്മവുമായി ഡീന്‍ കുര്യാക്കോസ് നയിക്കുന്ന ധീര സ്മൃതിയാത്ര 3.30ന് കെപിസിസി ഓഫീസില്‍ എത്തും. മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും.

വൈകുന്നേരം 5 മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പദയാത്രയായി ഗാന്ധിപാര്‍ക്കില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ രക്തസാക്ഷി അനുസ്മരണവും പുഷ്പാര്‍ച്ചനയും കഴിഞ്ഞു ചിതാഭസ്മം തിരുവനന്തപുരം ഡിസിസി ഓഫീസില്‍ സൂക്ഷിക്കും.
നാളെ രാവിലെ 7.30ന് നിമഞ്ജന ചടങ്ങുകള്‍ക്കായി തിരുവല്ലം പരശുരാമക്ഷേത്രത്തിലേക്കു പുറപ്പെടും. 8.30ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷിന്റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ ക്ഷേത്രത്തില്‍ ആചാരവിധി അനുസരിച്ചുള്ള ചടങ്ങുകള്‍ നടത്തും.