ബംഗാളില്‍ നിന്നുള്ള രാജ്യാന്തര ഡൈവിംഗ് താരം മൗപ്രിയ മിത്ര(15)യുടെ മരണത്തില്‍ ദുരൂഹത. ഹൂഗ്ലിയിലെ മനസ്പുരിലെ വീട്ടില്‍ ഇന്നലെ തൂങ്ങിമരിച്ച നിലയിലാണ് മൗപ്രിയയുടെ മൃതദേഹം കണ്ടത്.
തിങ്കളാഴ്ച രാവിലെ പിതാവിനൊപ്പം പരിശീലന കേന്ദ്രത്തിലേക്ക് പോയി തിരികെയെത്തിയ ശേഷമാണ് മരണം സംഭവിച്ചത്. ഏതാനും ദിവസങ്ങളായി മൗപ്രിയ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ജിംനാസ്റ്റിക്‌സ് താരമായിരുന്ന മൗപ്രിയ കാലിന് പരിക്കേറ്റ ശേഷമാണ് നീന്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൈവിംഗാണ് ഇഷ്ട ഇനം. 2016 കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ അക്വാട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവും വെള്ളിയും സൗപ്രിയ നേടിയിരുന്നു.
അതേസമയം മൗപ്രിയയുടെ ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകൂവെന്ന് പോലീസ് അറിയിച്ചു.
Leave a Comment