X

മലപ്പുറത്ത് ട്രക്കിനടിയില്‍ പെട്ട് അതേ ട്രക്കിന്റെ ഡ്രൈവര്‍ മരിച്ചു

ട്രക്ക് നിര്‍ത്തിയ ശേഷം പിന്‍വശത്തെ വാതില്‍ അടയ്ക്കാന്‍ ഇറങ്ങിയതായിരുന്നു ഡ്രൈവര്‍

മലപ്പുറം മഞ്ചേരിയില്‍ ട്രക്ക് ഉരുണ്ടുനീങ്ങി അതേ ട്രക്കിന്റെ അടിയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. ഉരുണ്ടു നീങ്ങിയ ട്രക്കിനും മതിലിനും ഇടയില്‍പ്പെട്ടാണ് ഡ്രൈവര്‍ മരിച്ചത്. ട്രക്ക് നിര്‍ത്തിയ ശേഷം പിന്‍വശത്തെ വാതില്‍ അടയ്ക്കാന്‍ ഇറങ്ങിയതായിരുന്നു ഡ്രൈവര്‍. പത്തിരിയാല്‍ വട്ടപ്പറമ്പില്‍ ദിംഷാദ്(38) ആണ് മരിച്ചത്.

ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ദിംഷാദ് രണ്ടാഴ്ച മുമ്പാണ് ലോറി വാങ്ങിയത്. കോഴിക്കോടുണ്ടായ മറ്റൊരു അപകടത്തിലും ഒരാള്‍ മരിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം ചേളാരി പാണക്കാട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് കൊടക്കാട് സ്വദേശി ശരത് ലാല്‍(22) ആണ് മരിച്ചത്.

read more:കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ക്ഷൗരമല്ല, തലവെട്ട് തന്നെയാണ് ബാങ്കില്‍ നടക്കുന്നത്‌