ദുബായില്‍ ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരില്‍ തിരുവനന്തപുരം സ്വദേശിയും. ഭാര്യയും മകളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വേളി മാധവപുരം സ്വദേശി ദീപകുമാര്‍ ആണ് മരിച്ചത്. ഭാര്യ ആതിര(33), മകള്‍ അമൂല്യ(4) എന്നിവരാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ ദീപകുമാറിന്റെ നെറ്റിയില്‍ ചെറിയ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നത്.
ആതിര നെറ്റി തുടയ്ക്കുമ്പോള്‍ ഇദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. ആതിരയോട് സംസാരിക്കുകയും ചെയ്ചതു. എന്നാല്‍ ആശുപത്രിയിലെത്തിയതോടെ ബോധം കെട്ട് വീഴുകയായിരുന്നു. ആന്തരികാവയങ്ങള്‍ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. 14 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ദീപകുമാറും കുടുംബവും ഒമാനിലുള്ള ആതിരയുടെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലും തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലും പഠിച്ചു. ബികോമിന് ശേഷം എല്‍എല്‍ബിയ്ക്ക് ചേരാന്‍ തീരുമാനിച്ചിരിക്കെയാണ് ദുബായില്‍ ജോലി ലഭിച്ചത്. മിലിറ്ററി നഴ്‌സായിരുന്ന ആതിരയെ നാല് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇവര്‍ ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് പോയി.
ടൈറ്റാനിയത്തില്‍ ജീവനക്കാരനായിരുന്ന പി മാധവനാണ് ദീപകുമാറിന്റെ അച്ഛന്‍. ഇദ്ദേഹം 25 വര്‍ഷം മുമ്പ് മരിച്ചു. പ്രഭുല്ലയാണ് അമ്മ. സഹോദരങ്ങള്‍: ജയകുമാര്‍(ടൈറ്റാനിയം), ദീപ്തികുമാര്‍(സൈനിക ക്യാന്റീന്‍, പത്തനംതിട്ട).
read more:സിറിയയില്‍ പട്ടിണിയാണ്, എനിക്ക് തിരിച്ചുവരണം; വീട്ടുകാരോട് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി
Leave a Comment