X

പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയില്‍ റവന്യൂ മന്ത്രിയില്ല

ദുരിന്തനിവാരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് ഇ ചന്ദ്രശേഖരന്‍

ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനുള്ള മന്ത്രിമാരുടെ പട്ടികയില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിലാണ് റവന്യൂ മന്ത്രിയെ തഴഞ്ഞിരിക്കുന്നത്.

ദുരിന്തനിവാരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് ഇ ചന്ദ്രശേഖരന്‍. മന്ത്രിമാരായ മെഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പട്ടികയിലുണ്ട്. അതേസമയം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന കൂടിയാലോചനയിലേക്ക് മന്ത്രി ചന്ദ്രശേഖരനെ ക്ഷണിച്ചിട്ടുണ്ട്.

This post was last modified on December 19, 2017 1:50 pm

Related Post
Leave a Comment