X

എന്‍ടിപിസി കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു

എന്‍ടിപിസി പ്ലാന്റിന്റെ ബോയ്‌ലര്‍ പൈപ്പ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ(എന്‍ടിപിസി) നിലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

റായബറേലിയിലെ ഉന്‍ചഹാറില്‍ സ്ഥിതി ചെയ്യുന്ന എന്‍ടിപിസി പ്ലാന്റിന്റെ ബോയ്‌ലര്‍ പൈപ്പ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 210 മെഗാവാട്ട് ശേഷിയുള്ള അഞ്ചു പവര്‍ ജനറേറ്റിംഗ് യൂണിറ്റുകളാണ് എന്‍സിപിടിയിലുള്ളത്. ഇവയില്‍ ഒന്നില്‍ ഉപയോഗിക്കുന്ന ബോയ്‌ലര്‍ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. 1988ലാണ് ഈ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അപകടത്തിന് പിന്നില്‍ അസ്വാഭാവികതയുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്പി ശിവഹരി മീന അറിയിച്ചു.