X

ചലച്ചിത്ര നിര്‍മ്മാതാവ് ഷഫീര്‍ സേട്ട് അന്തരിച്ചു

ആത്മകഥ, ചാപ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാണ്

ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട്(44) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ വച്ചായിരുന്നു അപ്രതീക്ഷിത മരണം.

ആത്മകഥ, ചാപ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്‌. പരുന്ത്, കഥ പറയുമ്പോള്‍ തുടങ്ങിയ ഏഴോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ഐഷ, മക്കള്‍ ദിയ ഖുല്‍ബാന്‍, ദയാല്‍ ഖുല്‍ബാന്‍. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

സംവിധായകന്‍ ജോഷിയുടെ ഷൂട്ടിംഗിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടുവരെയും ഷൂട്ടിംഗ് സൈറ്റില്‍ സജീവമായിരുന്നു. ഈ ചിത്രത്തില്‍ ഷഫീറിന്റെ രണ്ട് മക്കളും അഭിനയിക്കുകയും ചെയ്യുന്നുണ്ട്.

This post was last modified on March 26, 2019 9:46 am

Related Post
Leave a Comment