X

ആദ്യ പുനഃപരിശോധന ഹര്‍ജി അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന്‍ പ്രസിഡന്റ് ശൈലജ വിജയന്‍ വക

വിധി വിശ്വാസികളുടെയും പ്രതിഷ്ഠയുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടന ബഞ്ചിന്റെ വിധിക്കെതിരായ റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ച് തുടങ്ങി. അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന്‍ പ്രസിഡന്റ് ശൈലജ വിജയനാണ് ആദ്യ ഹര്‍ജി ഫയല്‍ ചെയ്തത്

വിധി വിശ്വാസികളുടെയും പ്രതിഷ്ഠയുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി അധികാരപരിധി മറികടന്ന് ഇടപെട്ടുവെന്നും ആരോപിക്കുന്നുണ്ട്. എന്‍എസ്എസ്, റെഡി ടു വെയിറ്റ് ക്യാമ്പെയിന് നേതൃത്വം നല്‍കിയ പീപ്പിള്‍ ഫോര്‍ ധര്‍മ്മ, പന്തളം രാജകുടുംബം, മഹാരാഷ്ട്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ എന്നിവരും ഇന്ന് പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തേക്കുമെന്നാണ് അറിയുന്നത്.

വരും ദിവസങ്ങളില്‍ ഫയല്‍ ചെയ്യാനായി നിരവധി ഹര്‍ജികളാണ് തയ്യാറാകുന്നത്. വിധി വന്ന് 30 ദിവസത്തിനകം പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. പൂജ അവധിക്ക് സുപ്രീം കോടതി 12ന് അടയ്ക്കാന്‍ ഇരിക്കെ തുലാമാസ പൂജകള്‍ക്ക് ശബരിമല നട തുറക്കും മുന്‍പ് ഹര്‍ജികള്‍ കോടതി പരിഗണിക്കാന്‍ സാധ്യത കുറവാണ്. അതേസമയം റിവ്യൂ ഹര്‍ജി പരിഗണിച്ചാലും വിധിയില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത തീര്‍ത്തും കുറവാണെന്നാണ് പ്രമുഖ അഭിഭാഷകരായ കാളീശ്വരം രാജ്, സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധര്‍ പറയുന്നത്.

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

‘പഴയ കാലത്ത് സ്ത്രീകളും പോയിരുന്ന ഒരു സ്ഥലം പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് അപ്രാപ്യമാകേണ്ട ആവശ്യമില്ല’; തനൂജ ഭട്ടതിരി

This post was last modified on October 8, 2018 11:31 am