X

ഭാര്യ ഭുവനേശ്വരിയെ കണ്ടപ്പോള്‍ ശ്രീശാന്ത് പൊട്ടിക്കരഞ്ഞതെന്തിന്? (വീഡിയോ)

കുടുംബത്തെ കണ്ടപ്പോള്‍ ശ്രീശാന്തിന് തന്റെ വികാരം നിയന്ത്രിക്കാനായില്ല.

മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഭാര്യ ഭൂവനേശ്വരിയെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ മത്സരാര്‍ഥിയാണ് ശ്രീശാന്ത്. ഹിന്ദി ബിഗ് ബോസിലെ ഏക മലയാളി താരമാണ് ശ്രീശാന്ത്.

പരിപാടിയ്ക്കിടയില്‍ വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ കണ്ടപ്പോള്‍ ശ്രീശാന്തിന് തന്റെ വികാരം നിയന്ത്രിക്കാനായില്ല. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് എപ്പോഴും ഷോയില്‍ ശ്രീശാന്ത് പറയാറുണ്ട്. വീഡിയോ കാണാം..

This post was last modified on October 8, 2018 11:41 am