X

വയല്‍ക്കിളികള്‍ കിളികളാണോ കഴുകന്മാരാണോയെന്ന് കാലം തെളിയിക്കട്ടേ: ജി സുധാകരന്‍

വികസന വിരോധികളായ മാരീചന്മാരെ കണ്ട് ആരും മോഹിക്കേണ്ടെന്നും സുധാകരന്‍

കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ കിളികളാണോ കഴുകന്മാരാണോയെന്ന് കാലം തെളിയിക്കട്ടെയെന്ന് മന്ത്രി ജി സുധാകരന്‍. പാടത്തിന്റെ അരികത്ത് പോലും പോകാത്തവരാണ് സമരം ചെയ്യുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

വികസന വിരോധികളായ മാരീചന്മാരെ കണ്ട് ആരും മോഹിക്കേണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം വയല്‍ക്കിളികളുടെ സമരം നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അറിയിച്ചു.

കീഴാറ്റൂര്‍ സമരക്കാര്‍ സിപിഎം വിരുദ്ധരുടെ ഏജന്റുമാര്‍-മന്ത്രി ജി സുധാകരന്‍ സംസാരിക്കുന്നു

This post was last modified on March 20, 2018 11:23 am