X

യുഎസിലെ അരിസോണയില്‍ ഡ്രൈവറില്ലാ ഊബര്‍ ഇടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു

ഇതോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയിരുന്ന സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പരീക്ഷണം ഊബര്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസിലെ അരിസോണയില്‍ ഡ്രൈവറില്ലാ ഊബര്‍ ഇടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. അരിസോണയിലെ ടെപിലാണ് ആളില്ലാ ഡ്രൈവറില്ലാ ഊബറിടിച്ച് സ്ത്രീ മരിച്ചത്. ഡ്രൈവറില്ലാ ഊബറിടിച്ചുണ്ടാകുന്ന ആദ്യ അപകട മരണമാണിത്. കമ്പനിയുടെ സെന്‍സര്‍ സംവിധാനവുമായി ബന്ധം നഷ്ടമായ വോള്‍വോ എക്‌സ് സി 90 എലെയ്ന്‍ ഹെര്‍സ്ബര്‍ഗ് എന്ന 49കാരിയെ ആണ് കഴിഞ്ഞ ദിവസം രാത്രി ഇടിച്ചത്. ഇതോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയിരുന്ന സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പരീക്ഷണം ഊബര്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ടെപില്‍ തന്നെ ഊബര്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം നിര്‍ത്തിവയ്ക്കാനുള്ള ഊബറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ടെമ്പ് നഗരസഭ അധികൃതര്‍ പറയുന്നു.

സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നതാണ് യുഎസ് സെനറ്റിന്റെ പരിഗണനയിലുള്ള ബില്‍. ഓട്ടോണമസ് വെഹിക്കിള്‍ ടെക്‌നോളജി ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നാണ് ഈ അപകടം വ്യക്തമാക്കുന്നതെന്ന് കണക്ടികട്ടിലെ ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്‍തല്‍, ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ഊബര്‍, വെയ്‌മോ എന്നിവയ്ക്ക് പുറമെ മറ്റ് നിരവധി ടെക് കമ്പനികളും യുഎസില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പരീക്ഷിക്കുന്നുണ്ട്. സാധാരണ കാറുകളേക്കാള്‍ സുരക്ഷിതത്വം ഡ്രൈവറില്ലാ കാറുകള്‍ക്കുണ്ടെന്നാണ് കമ്പനികളുടെ അവകാശവാദം.

വായനയ്ക്ക്: https://goo.gl/FuYQN1

This post was last modified on March 20, 2018 10:09 am