സോളാര്‍ കേസില്‍ സരിത എസ് നായര്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ കൃത്രിമത്വം നടന്നുവെന്ന് അവരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. 21 പേജ് മാത്രമാണ് കത്തില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് ഇത് 25 പേജായെന്നും ഫെനി ചൂണ്ടിക്കാട്ടുന്നു.
കെബി ഗണേഷ് കുമാര്‍ ഇടപെട്ടാണ് നാല് പേജ് കൂട്ടിച്ചേര്‍ത്തതെന്നും ദീര്‍ഘകാലം സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ആരോപിക്കുന്നു. ഇന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഫെനി ഈ ആരോപണം ഉന്നയിക്കുന്നത്. കത്തില്‍ ലൈംഗിക ആരോപണങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നാണ് ഫെനി പറയുന്നത്.
പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ അടുത്ത അനുയായിയായ ശരണ്യ മനോജ് ആണ്. ഇത് തനിക്ക് മാത്രമാണ് അറിയാവുന്നതെന്നും ഫെനി അവകാശപപെടുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. മറ്റുള്ളവരുടെ പേരുകള്‍ എഴുതിച്ചേര്‍ക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഇനി ഗണേഷിന് മന്ത്രിയാകാന്‍ കഴിയില്ല അതിനാല്‍ ചിലര്‍ക്ക് പണികൊടുത്തേ പറ്റൂവെന്നായിരുന്നു മറുപടിയെന്നും ഫെനി പറയുന്നു.
This post was last modified on November 11, 2017 2:44 pm
Leave a Comment