X

കോഴിക്കോട്ട് വീട്ടമ്മ വെടിയേറ്റ് മരിച്ചു: വെടിയേറ്റത് മകന്റെ കൈവശമിരുന്ന തോക്കില്‍ നിന്നും

കൃഷിയിടത്തില്‍ നിന്നും ലഭിച്ച നാടന്‍ തോക്ക് പരിശോധിക്കുകയായിരുന്നു മകന്‍

മകന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് വീട്ടമ്മ മരിച്ചു. കോഴിക്കോട് പൂഴിത്തോട് ചിത്രാംഗദന്റെ ഭാര്യ ഷൈജി(35) ആണ് മരിച്ചത്. ഇവരുടെ കൃഷിയിടത്തില്‍ നിന്നും ലഭിച്ച നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റത്.

16 വയസ്സുകാരനായ ഇവരുടെ മകന്‍ തോക്ക് പരിശോധിക്കുകയായിരുന്നു. തോക്ക് ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Related Post
Leave a Comment