സുപ്രീം കോടതിയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് താനടക്കമുള്ളവര്‍ നടത്തിയ വാര്‍ത്താസമ്മേളനം അടക്കമുള്ള കാര്യങ്ങളില്‍ ചെറുപ്പക്കാരാണ് തനിക്ക് പിന്തുണ നല്‍കിയത് എന്നും മുതിര്‍ന്നവരും പ്രഗല്‍ഭരുമായ പല നിയമ വിദഗ്ധരും ഒപ്പം നിന്നില്ലെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍. അഭിഭാഷക സംഘടന സംഘടിപ്പിച്ച യാത്ര അയപ്പ് പരിപാടിയിലാണ് ചെലമേശ്വര്‍ ഇക്കാര്യം പറഞ്ഞത്. പ്രമുഖ അഭിഭാഷകരും നിയമ വിദഗ്ധരുമെല്ലാം പലപ്പോഴും പിന്തുണക്കുന്നതിനും നിലപാടുകള്‍ എടുക്കുന്നതിനും പകരം തന്നെ ആക്രമിക്കുകയാണ് ചെയ്തത് എന്നും ചെലമേശ്വര്‍ പറഞ്ഞു.
ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തരുതെന്ന് ഏതെങ്കിലും നിയമത്തില്‍ പറഞ്ഞിട്ടുണ്ടോ? മാറ്റങ്ങളുണ്ടാകണമെങ്കില്‍ നിശ്ചയദാര്‍ഢ്യവും ധൈര്യവും കാണിക്കണം – ചെലമേശ്വര്‍ പറഞ്ഞു. അതേസമയം വിരമിച്ച പല സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും തന്നെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും രംഗത്തെത്തിയതായും ചെലമേശ്വര്‍ പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് ജസ്റ്റിസ് ചെലമേശ്വറിന്‍റെ വാക്കുകളെ സദസ് സ്വീകരിച്ചത്.
വായനയ്ക്ക്: https://goo.gl/w62GV9
ജസ്റ്റിസ് ചെലമേശ്വര്‍ സംസാരിക്കുന്നു:
This post was last modified on May 20, 2018 11:17 am
Leave a Comment