X

‘ജസ്‌നയെ വേഗം കണ്ടെത്താനാകട്ടെ’: ആശ്വാസ വാക്കുകളുമായി ഇലീസ് ജസ്‌നയുടെ വീട്ടില്‍

ജസ്‌നയുടെ സഹോദരി ജെസി, പിതാവ് ജെയിംസ് ജോസഫ് എന്നിവരുമായി സംസാരിച്ച അവര്‍ അന്വേഷണത്തിന്റെ പുരോഗതി മനസിലാക്കി

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്‌ന മരിയയുടെ വീട്ടില്‍ കോവളത്ത് കൊല്ലപ്പെട്ട വിദേശ യുവതി ലിഗയുടെ സഹോദരി ഇലീസ് വീണ്ടുമെത്തി. അയര്‍ലന്‍ഡിലേക്ക് ഇന്ന് മടങ്ങുന്നതിന് മുമ്പ് ജസ്‌നയുടെ ബന്ധുക്കളെ സ്വാന്തനിപ്പിക്കാനാണ് ഇലീസ് ഇവരുടെ വീട്ടില്‍ വീണ്ടുമെത്തിയത്.

ജസ്‌നയുടെ സഹോദരി ജെസി, പിതാവ് ജെയിംസ് ജോസഫ് എന്നിവരുമായി സംസാരിച്ച അവര്‍ അന്വേഷണത്തിന്റെ പുരോഗതി മനസിലാക്കി. അന്വേഷണം കാര്യക്ഷമമാണെന്ന് ജെസി ഇലീസിനെ അറിയിച്ചു. ജെസ്‌നയെ വേഗം കണ്ടെത്താനാകട്ടെയെന്ന് ആശംസിച്ചാണ് ഇലീസ് മടങ്ങിയത്.

തിരുവനന്തപുരത്തു നിന്നും കാണാതായ ലിഗയെ ഒരു മാസത്തിന് ശേഷം കോവളത്തിനടുത്ത കണ്ടല്‍ക്കാട്ടില്‍ നിന്നും മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസിന്റെ ഭാഗത്തു നിന്നും തുടക്കത്തിലുണ്ടായ താമസത്തെ ലിഗ വിമര്‍ശിച്ചിരുന്നു. അതേസമയം പ്രതികളെ കണ്ടെത്താന്‍ കേരള പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ കാര്യക്ഷമതയെ അവര്‍ പ്രശംസിക്കുകയും ചെയ്തു.

This post was last modified on May 10, 2018 6:09 pm