X

ഒടുവില്‍ അതും സംഭവിച്ചു; രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നു

സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തതാണ് ഇന്ധനവില വര്‍ധനവിന് കാരണമെന്ന്‌ സംസ്ഥാന ബിജെപി

കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ക്ക് തെളിവായി രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നു. ഒഡീഷയിലാണ് ഡീസല്‍ വില പെട്രോള്‍ വിലയേക്കാള്‍ കൂടിയത്. ഒരു ലിറ്റര്‍ പെട്രോളിനേക്കാള്‍ 12 പൈസ കൂടുതലിനാണ് ഇന്നലെ ഭുവനേശ്വറില്‍ ഡീസല്‍ വിറ്റത്.

പെട്രോളിന് 80.65ഉം ഡീസലിനും 80.78ഉം ആയിരുന്നു ലിറ്ററിന് വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി പെട്രോളിനും ഡീസലിനും തുല്യനികുതിയാണ് ഒഡീഷയില്‍ ഈടാക്കുന്നത്. 26 ശതമാനമാണ് വാറ്റായി ഈടാക്കുന്നത്. വിലവര്‍ധനവ് മൂലം ഡീസല്‍ വില്‍പ്പനയില്‍ കുറവ് വന്നതായി കച്ചവടക്കാര്‍ പറയുന്നു.

ഇത്തരം അസന്തുലിതാവസ്ഥയുണ്ടാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയങ്ങളാണ് ഒഡീഷ ധനകാര്യമന്ത്രി ശശി ഭൂഷണ്‍ ബഹ്ര ആരോപിച്ചു. കേന്ദ്രസര്‍ക്കാരും ഇന്ധനക്കമ്പനികളും ഇതില്‍ ഒത്തുകളിക്കുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തതാണ് ഇന്ധനവില വര്‍ധനവിന് കാരണമെന്നാണ് സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദിന്റെ ആരോപണം. സംസ്ഥാനത്തെ ഉയര്‍ന്ന നികുതിയാണ് ഇന്ധന വിലയ്ക്ക് കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ആരോപിക്കുന്നു. പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹിയില്‍ ഓട്ടോ ടാക്‌സി പണിമുടക്ക് നടക്കുകയാണ്.

ഇന്ധനവില കൂടിയത് കൊണ്ടാണോ മോദിജീ മെട്രോയില്‍ പോയതെന്ന് കോണ്‍ഗ്രസ്

ബിജെപി നേതാവിനോട് പെട്രോള്‍ വിലയെക്കുറിച്ച് ചോദിച്ചതിന് ഇന്നലെ തല്ലി; ഇന്ന് വീട്ടില്‍ പോയി മധുരം നല്‍കി

This post was last modified on October 23, 2018 2:36 pm