തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി ജേക്കബ് തോമസ് ഹൈക്കോടതിയില്‍. തനിക്കെതിരെയും കുടുംബത്തിനെതിരെയും ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ തനിക്ക് സംരക്ഷണം നല്‍കുമെന്ന് ഉറപ്പില്ലെന്നും നേരത്തെ ഇത് സംബന്ധിച്ച് പരാതി പ്രധാനമന്ത്രിയ്ക്കും വിജിലന്‍സ് കമ്മിഷണര്‍ക്കും നല്‍കിയിരുന്നതാണ്. പക്ഷെ നടപടിയൊന്നുമുണ്ടായില്ല. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഈ ഗൂഢാലോചന അന്വേഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അഴിമതിക്കെതിരെ നടപടി സ്വീകരിക്കുന്നവരെ സംരക്ഷിക്കണമെന്നും ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.