സിഎഫ് തോമസിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാനാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പി ജെ ജോസഫ്. തീരുമാനം ഉടനുണ്ടാകുമെന്നും ജോസഫ് അറിയിച്ചു. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാക്കുമെന്നും ജോസഫ് വിശദീകരിക്കുന്നു.
പാര്‍ട്ടി പ്രസിഡന്റായിരിക്കെ പാര്‍ലമെന്ററി നേതൃസ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിക്കകത്തെ സമവായ ഫോര്‍മുലയെന്നും ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിക്കകത്തെ പ്രതിസന്ധികളില്‍ തീരുമാനം വൈകാതെയുണ്ടാകും. അതിനായി താന്‍ പ്രത്യേക പാര്‍ട്ടി യോഗം വിളിക്കുന്നില്ലെന്നും ജോസഫ് വ്യക്തമാക്കി.
Leave a Comment