X

യൂണിവേഴ്‌സിറ്റി കോളേജ് ചരിത്ര സ്മാരകമാക്കുകയോ പൊളിച്ചു കളയുകയോ വേണം: കെ മുരളീധരന്‍

അക്രമികളുടെ കൈകളിലേക്ക് ഇനിയും യൂണിവേഴ്‌സിറ്റി കോളേജിനെ വിട്ടുകൊടുക്കരുതെന്നും മുരളീധരന്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കെട്ടിടം ചരിത്ര സ്മാരകമാക്കുകയോ പൊളിച്ചുമാറ്റുകയോ വേണമെന്ന് കെ മുരളീധരന്‍ എംഎല്‍എ. കോളേജ് കാര്യവട്ടത്തേക്ക് മാറ്റണമെന്നാണ് മുരളീധരന്‍ പറയുന്നത്. ഇനി വരുന്ന യുഡിഎഫ് സര്‍ക്കാര്‍ അതിനുള്ള നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം, കോളേജിലെ എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് പ്രവര്‍ത്തനം എന്നിവയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമികളുടെ കൈകളിലേക്ക് ഇനിയും യൂണിവേഴ്‌സിറ്റി കോളേജിനെ വിട്ടുകൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കോളേജിന്റെ പ്രവര്‍ത്തന ശൈലി എസ്എഫ്‌ഐ പുനഃപരിശോധിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് എഴുതി വാങ്ങിയതുകൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഉപവാസം.

read more:പത്മ പിള്ളയെ ആര് ക്ഷണിച്ചെന്ന് ശശികല, ക്ഷണിക്കാന്‍ ശശികല ആരാണെന്ന് പത്മ പിള്ള; ശബരിമലയെ ചൊല്ലിയുള്ള ആഭ്യന്തര കലഹം മുറുകുന്നു

This post was last modified on May 11, 2019 4:14 pm